പീഡിപ്പിച്ചയാളെ യുവതി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

പീഡനത്തിന് ഇരയായ സ്ത്രീ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു എന്ന് രാജു മരണമൊഴിയില്‍ പറഞ്ഞു. പീഡനക്കേസ് കോടതിക്ക് പുറത്ത് വച്ച് ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞാണത്രെ ഇവര്‍ രാജുവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
വീട്ടിലെത്തിയ രാജുവിനെ സഹോദരന്മാരുടെ സഹായത്തോടെ പിടിച്ചുനിര്‍ത്തി തലവഴി മണ്ണെണ്ണയൊഴിച്ച ശേഷം തീക്കൊളുത്തുകയായിരുന്നു. തീപ്പിടിച്ചത് കണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെയും ബന്ധുക്കളെയും കൊലപാതകക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തതായി കട്‌നി എസ് പി രാജേഷ് ഹിംഗാങ്കര്‍ പറഞ്ഞു.
രാജുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിഗേഹാര ഗ്രാമത്തിലെ 25 കാരിയെയാണ് രാജു വിശ്വകര്‍മ ബലാത്സംഗം ചെയ്തത്. ഏപ്രില്‍ 30 നായിരുന്നു സംഭവം. ഈ കേസില്‍ മെയ് മാസത്തില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു രാജു.












Click it and Unblock the Notifications