മോഡിയോ രാഹുലോ മെച്ചം?
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും തമ്മിലുള്ള പോരാട്ടം തുടങ്ങിയിട്ട് നാള് കുറച്ചായി. ഇരുവരുടെയും ജനസേവനം കണ്ട്‌കൊണ്ടിരിക്കുന്ന ജനങ്ങള്‍ അവരെ വിലയിരുത്തുമ്പോള്‍ എങ്ങനെയിരിക്കും. മോഡിയാണോ രാഹുലാണോ മെച്ചം?
മോഡിയുടെ ഭരണത്തോടെ എല്ലാ മേഖലയിലും ഗുജറാത്ത് മുന്നിലാണെന്നാണ് മോഡി അനുകൂലികളുടെ അവകാശ വാദം. വിദ്യാഭ്യാസ നിലവാരത്തിലും വിദേശ നിക്ഷേപത്തിലും ഏറെ മുന്നിലെത്തിയ ഗുജറാത്തില്‍ ദാരിദ്ര്യം മുട്ടുകുത്തുകയാണെന്നാണ് പറച്ചില്‍. അതേ സമയം, സ്വാതന്ത്രം കിട്ടി അറുപത് കൊല്ലക്കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ യുരാജാവെന്നറിയപ്പെടുന്ന രാഹുല്‍ ഗാന്ധിയും ഒട്ടും മോശമല്ല.

എങ്കിലും ഇവര്‍ രണ്ടു പേരില്‍ ആരാണ് മെച്ചം എന്ന് ചോദിച്ചാല്‍ അഴിമതി വിരുദ്ധ പോരാട്ടതിലൂടെ ശ്രദ്ധേയനായ അണ്ണ ഹസാരെ പറയും രണ്ടും കൊള്ളില്ലെന്ന്. ഉത്തരവാദപ്പെട്ട ചുമതലയേറ്റെടുക്കാന്‍ മോഡിയും രാഹുലും യോഗ്യരല്ലെന്നാണ് അണ്ണ ഹസാരെ മുമ്പൊരിക്കല്‍ പറഞ്ഞത്. അതേ സമയം മോഡിയെയും രാഹുലിനെയും താരതമ്യം ചെയ്ത ഒരു കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഡിയോ രാഹുലോ മെച്ചമെന്നത് ജനങ്ങള്‍ തീരുമാനിക്കും, എന്തായാലും ഡിടിഎച്ചില്‍ ടാട സ്‌കൈയാണ് നമ്പര്‍ വണ്‍












Click it and Unblock the Notifications