ദിണ്ഡിഗലില്‍ വാഹനാപകടം; 5 മലയാളികള്‍ മരിച്ചു

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ദിണ്ഡിഗല്‍- തേനി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനു പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അഞ്ചുപേരെയും പെട്ടിയാരംപെട്ടി പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചെന്നൈയില്‍ എന്‍ജിനിയറിങിന് പഠിക്കുന്ന ജസ്മിയെ രോഗബാധയെ തുടര്‍ന്ന് നാട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു നാലംഗ സംഘം. അപകട കാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ബന്ധുക്കള്‍ ദിണ്ഡിഗലില്‍ എത്തി. വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും.












Click it and Unblock the Notifications