കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിണ്ഡിഗലില്‍ വാഹനാപകടം; 5 മലയാളികള്‍ മരിച്ചു

  • By Aswathi
Google Oneindia Malayalam News

accident
ദിണ്ഡിഗല്‍: തമിഴ്‌നാട്ടിലെ ദിണ്ഡിഗലില്‍ വാഹനാപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. കോട്ടയം കുറുവിലങ്ങാട് സ്വദേശികളായ ജോസഫ്, മകള്‍ ജസ്മി ജോസഫ്, അയല്‍വാസികളായ ജോയ്, ജോമി, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. രോഗിയായ മകള്‍ ജസിമിയെയും കൊണ്ട് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്ക് തിരിച്ച ജോസഫിന്റെയും സംഘത്തിന്റെയും വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ദിണ്ഡിഗല്‍- തേനി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനു പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അഞ്ചുപേരെയും പെട്ടിയാരംപെട്ടി പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ചെന്നൈയില്‍ എന്‍ജിനിയറിങിന് പഠിക്കുന്ന ജസ്മിയെ രോഗബാധയെ തുടര്‍ന്ന് നാട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു നാലംഗ സംഘം. അപകട കാരണം വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ബന്ധുക്കള്‍ ദിണ്ഡിഗലില്‍ എത്തി. വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും.

English summary
Five Malayalees were killed in a road mishap near Dindigal in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X