Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു

accident
മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് തേലെക്കാട് ബസ് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില നില ഗുരുതരമാണ്. ബസില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മേലാറ്റൂര്‍ എസ്‌ഐ മരണവിവരം സ്ഥിരീകരിച്ചു. മേല്‍ക്കുളങ്ങര മറിയ, ഹനീഫ, ചെറിയക്കന്‍ എന്നിവരെ തിരിച്ചറിഞ്ഞു.

പെരിന്തല്‍മണ്ണയില്‍ നിന്ന് വെട്ടൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും സൂചനയുണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നതെന്ന ആശങ്കയുണ്ട്.

മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലും അല്‍ ഷിഫ ആശുപത്രിയിലും മൗലാനാം ആശുപത്രയിലും സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ കലക്ടര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ ഡിണ്ടിക്കലുണ്ടായ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+