കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി തീര്‍ക്കാന്‍ ദൈവങ്ങളുടെ സ്വര്‍ണം?

  • By Soorya Chandran
Google Oneindia Malayalam News

Sree Padmanabha Temple
തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണല്ലോ. സ്വര്‍ണം ഇറക്കുമതി രൂപയുടെ മൂല്യത്തെ തകര്‍ക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെയുള്ള സ്വര്‍ണം എടുത്ത് പ്രതിസന്ധി അങ്ങ് പരിഹരിച്ചാലോ?

കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് കണക്ക് ചോദിച്ചിരിക്കുകയാണ് ഇപ്പോള്‍. വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് കത്തയച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡിലെ പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.കത്ത് മാനേജിങ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നല്ല സ്വര്‍ണ സമ്പത്തുളള ക്ഷേത്രങ്ങള്‍ ഏറെയുള്ള സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ തുടങ്ങി പട്ടിക നീളും. ഭൂരിഭാഗം ക്ഷേത്രങ്ങളും വിവധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലാണ് വരുന്നത്.

ലഭ്യമായ വിവരമനുസരിച്ച് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ഏറ്റവും വലിയ നിധിയുള്ളത്. അഞ്ച് നിലവറകള്‍ തുറന്നപ്പോള്‍ തന്നെ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന് ബി നിലവറ കൂടി തുറക്കാനുമുണ്ട്.

വരുമാനത്തിന്റേയും സര്‍ണശേഖരത്തിന്റേയും കാര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രവും, ശബരിമലയും അത്ര പിന്നിലല്ല. ശതകോടികളുടെ സ്വര്‍ണ ശേഖരം ഇവിടെയുമുണ്ടാകും.

എന്നാല്‍ അമ്പലങ്ങളിലെ സ്വര്‍ണമെടുത്ത് പ്രതിസന്ധി തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്. സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് കത്തയച്ചതെന്ന് റിസര്‍വ് ബാങ്ക് റീജ്യണല്‍ ഡയറക്ടര്‍ സലീം ഗംഗാധരന്‍ പറഞ്ഞു.

English summary
Temple boards in Kerala have received a letter from the Reserve Bank of India (RBI) seeking details of the stock of gold in their possession.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X