സിറിയക്കെതിരെ സൈനികനീക്കം വേണ്ടെന്ന് ഇന്ത്യ
സെന്റ് പീറ്റേഴ്സ് ബര്‍ഗ്: സിറിയക്കെതിരെ സൈനിക നീക്കം വേണ്ടെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. ജി-20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ അഭിപ്രായം വ്യക്തമാക്കിയത്.
സിറിയക്കെതിരെ എന്ത് നടപടിയെടുക്കുയാണെങ്കിലും അത് ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂടുകള്ക്കകത്ത് നിന്ന് മാത്രമേ ആകാവു എന്നും മന്മോഹന് സിങ് പറഞ്ഞു. സിറിയയിലേക്ക് സൈനിക നീക്കം നടത്താന്‍ ഒരുങ്ങുന്ന അമേരിക്കക്ക് ഇന്ത്യയുടെ നിലപാട് കടുത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക.
ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിച്ചു എന്നതാണ് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെയുളള ആരോപണം. ഇക്കാരണം പറഞ്ഞാണ് അമേരിക്ക സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ പോകുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള സേന ചെന്ന് ഒരു രാജ്യത്ത് ഭരണമാറ്റം നടത്തുന്നതിനോട് ഇന്ത്യക്ക് യോജിപ്പില്ലെന്നും മന്മോഹന് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
സിറിയ രാസായുധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. പക്ഷേ ഇക്കാര്യത്തില്‍ ശക്തമായ തെളിവ് വേണം. ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോര്‍ട്ട വന്നതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും മന്മോഹന് സിങ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സിറിയക്ക് മേല്‍ സൈനിക നടപടി നടത്തണമെന്നാണ് അമേരിക്കയുടെ വാശി. ഇതിന് പ്രധാനപ്പെട്ട പല പാശ്ചാത്യ രാജ്യങ്ങളുടേയും പിന്തുണയും അമേരിക്ക നേടിക്കഴിഞ്ഞിട്ടുണ്ട്. റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പായിരുന്നു ഇത്രയും നാളും പ്രശ്നം. ഇപ്പോള്‍ ഇന്ത്യകൂടി നിലപാട് വ്യക്തമാക്കിയതോടെ അമേരിക്കക്ക് പെട്ടെന്നൊരു തീരുമാനം എടുക്കാനാകില്ല.
പെട്ടെന്നൊരു യുദ്ധം വന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications