കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയക്കെതിരെ സൈനികനീക്കം വേണ്ടെന്ന് ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: സിറിയക്കെതിരെ സൈനിക നീക്കം വേണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ജി-20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ അഭിപ്രായം വ്യക്തമാക്കിയത്.

സിറിയക്കെതിരെ എന്ത് നടപടിയെടുക്കുയാണെങ്കിലും അത് ഐക്യരാഷ്ട്ര സഭയുടെ ചട്ടക്കൂടുകള്‍ക്കകത്ത് നിന്ന് മാത്രമേ ആകാവു എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സിറിയയിലേക്ക് സൈനിക നീക്കം നടത്താന്‍ ഒരുങ്ങുന്ന അമേരിക്കക്ക് ഇന്ത്യയുടെ നിലപാട് കടുത്ത തിരിച്ചടിയാണ് സൃഷ്ടിക്കുക.

ജനങ്ങള്‍ക്ക് മേല്‍ രാസായുധം പ്രയോഗിച്ചു എന്നതാണ് സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെതിരെയുളള ആരോപണം. ഇക്കാരണം പറഞ്ഞാണ് അമേരിക്ക സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ പോകുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള സേന ചെന്ന് ഒരു രാജ്യത്ത് ഭരണമാറ്റം നടത്തുന്നതിനോട് ഇന്ത്യക്ക് യോജിപ്പില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്.

സിറിയ രാസായുധം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. പക്ഷേ ഇക്കാര്യത്തില്‍ ശക്തമായ തെളിവ് വേണം. ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോര്‍ട്ട വന്നതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളൂ എന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സിറിയക്ക് മേല്‍ സൈനിക നടപടി നടത്തണമെന്നാണ് അമേരിക്കയുടെ വാശി. ഇതിന് പ്രധാനപ്പെട്ട പല പാശ്ചാത്യ രാജ്യങ്ങളുടേയും പിന്തുണയും അമേരിക്ക നേടിക്കഴിഞ്ഞിട്ടുണ്ട്. റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പായിരുന്നു ഇത്രയും നാളും പ്രശ്‌നം. ഇപ്പോള്‍ ഇന്ത്യകൂടി നിലപാട് വ്യക്തമാക്കിയതോടെ അമേരിക്കക്ക് പെട്ടെന്നൊരു തീരുമാനം എടുക്കാനാകില്ല.

പെട്ടെന്നൊരു യുദ്ധം വന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.

English summary
Prime Minister Manmohan Singh has said that whatever action is required in Syria should be under the UN framework, amid growing pressure on US President Barack Obama from his Russian counterpart and other world leaders not to attack the Arab country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X