Get Updates
Get notified of breaking news, exclusive insights, and must-see stories!

സുസ്മിത അഫ്ഗാനില്‍ കൊല്ലപ്പെട്ടു

കാബൂള്‍: പ്രശസ്ത എഴുത്തുകാരി സുസ്മിത ബാനര്‍ജിയെ അഫ്ഗാനിസ്ഥാനില്‍വച്ച് താലിബാന്‍ പ്രവര്‍ത്തകര്‍ വെടിവച്ച് കൊന്നു. മുമ്പൊരിക്കല്‍ താലിബാന്റെ പിടിയില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ടതായിരുന്നു സുസ്മിത.

ആഫ്ഗാന്‍ സ്വദേശിയായ ജാന്‍ബാസ് ഖാനെ വിവാഹം കഴിച്ചതാണ് സുസ്മിതയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സുസ്മിതയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് പേരും അഫ്ഗാനിലേക്ക് പോവുകയായിരുന്നു.താലിബാന്‍ ഭരണം വന്നതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ബസിനസ് ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് കൊല്‍ക്കത്തയിലേക്ക് മടങ്ങിയപ്പോള്‍ മുതല്‍ സുസ്മിതയുടെ ജീവിതം അരക്ഷിതാവസ്ഥയില്‍ ആയിരുന്നു.

Sudhmita Banerjee

താലിബാന്‍റെ കീഴില്‍ സ്ത്രീകളുടെ ജീവിതം പരിതാപകരമാണെന്ന് തിരിച്ചറിഞ്ഞ സുസ്മിത സ്ത്രീകള്‍ക്കായി ഒരു ഗൈനക്കോളജി ക്ലിനിക്ക് തുടങ്ങി.ഇതാണ് സുസ്മിതയെ താലിബാന്റെ ശത്രുവാക്കിയത്. കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന സുസ്മിത എങ്ങനെയെങ്കിലും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചു. രക്ഷപ്പെടാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ രണ്ട് തവണ പരാജയപ്പെട്ടു.അങ്ങനെ 1995 ല്‍ താലിബാന്‍ സുസ്മിതയെ വെടിവച്ച് കൊല്ലാന്‍ ഫത് വ ഇറക്കി. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ട് തലേന്ന് അവര്‍ ഗ്രാമമുഖ്യന്റെ സഹായത്തോടെ രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയായിരുന്നു. മൂന്ന് താലിബാന്‍ ഭീകരന്‍മാരെ എകെ 47 തോക്കുകൊണ്ട് വെടിവച്ച് കൊന്നുകൊണ്ടായിരുന്നു അത്ഭുതകരമായ ആ രക്ഷപ്പെടല്‍.

തടര്‍ന്ന് എഴുതിയ പുസ്തകമാണ് അവരെ ഏറെ പ്രശസ്തയാക്കിയത്. കാബൂളിവാലയുടെ ബംഗാളി ഭാര്യ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സുസ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എസ്‌കേപ് ഫ്രം താലിബാന്‍ എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങി. മനീഷ കൊയ് രാളയായിരുന്നു കേന്ദ്ര കഥാപാത്രം.

1995 ല്‍ ഇന്ത്യയിലേക്ക് പോന്ന സുസ്മിത അടുത്ത കാലത്താണ് ഭര്‍ത്താവിനോടൊപ്പം അഫ്ഗാനിലേക്ക് തിരിച്ചുപോയത്. ഖരാന പട്ടണത്തിലെ വീട്ടിലേക്ക് ഇരച്ചുകയറിയ താലിബാന്‍ പ്രവര്‍ത്തകര്‍ ഭര്‍ത്താവിനേയും മറ്റ് കുടുംബാംഗങ്ങളേയും കെട്ടിയിട്ടു. പിന്നീട് സുസ്മിതയെ വലിച്ചിഴച്ചുകൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+