ദുരൂഹസാഹചര്യത്തില്‍ യുവതി ആത്മഹത്യ ചെയ്തു

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പേയിംഗ് ഗസ്റ്റായി താമസിയ്ക്കാന്‍ യുവതി കീര്‍ത്തി നഗറിലെത്തിയത്. പ്രീതി താമസിയ്ക്കുന്ന മുറിയില്‍ ഇവര്‍ക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും താമസിയ്ക്കുന്നുണ്ടായിരുന്നു. ഇവര്‍ വീട്ടിലേയ്ക്ക് പോയ സമയത്താണ് പ്രീതി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പേയിംഗ് ഗസ്റ്റായി താമസിയ്ക്കുന്ന വീട്ടിലെ ഉടമസ്ഥ ജനാല വഴി പ്രീതിയുടെ മുറിയിലേയ്ക്ക് നോക്കുമ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ പ്രീതിയെ കണ്ടത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ പങ്കജ് പ്രകാശ് വൈകുന്നേരത്തോട് കൂടി സ്ഥലത്തെത്തി. അപസ്മാര രോഗത്തിനടിമയാണ് യുവതിയെന്നും കഴിഞ്ഞ രണ്ട് മാസമായി ലീവെടുത്ത് ചികിത്സയിലായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. പ്രീതിയുടെ അച്ഛന്‍ സെപ്റ്റംബര്‍ ഏഴിന് മാത്രമേ സ്ഥലത്ത് എത്തുകയുള്ളൂ എന്നും എന്നിട്ട് മാത്രമേ പോസ്റ്റമോര്‍ട്ടം ആരംഭിയ്ക്കുകയുള്ളൂ എന്നും അറിയിച്ചു.












Click it and Unblock the Notifications