'മോഡി പ്രധാനമന്ത്രിയാകരുതെന്ന് എന്റെയും മോഹം'

മോഡിയെ പ്രധാനമന്ത്രിയായി ബിജെപി ഉടന്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കാന്‍ തന്നെയാണ് തന്റെ ആഗ്രഹമെന്ന് മോഡി വ്യക്തമാക്കിയത്. 2017 വരെ ഗുജറാത്തിനെ സേവിക്കാനുള്ള അവസരം തന്റെ ജനങ്ങള്‍ നല്‍കിയിരിക്കുകയാണെന്നും അതിനാണ് താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും മോഡി പറഞ്ഞിരുന്നു.
ഒരര്‍ത്ഥത്തില്‍ മോഡിയും താനും കണ്ട സ്വപ്‌നം ഒന്നാണെന്നും താനും മോഡി പ്രധാനമന്ത്രിയാകരുത് എന്ന് തന്നെയാണ് മോഹിക്കുന്നതെന്നും തരൂര്‍ ഇതിനോട് പ്രതികരിച്ചു.
മധ്യപ്രദേശിലെ നിര്‍ദ്ദിഷ്ട ഐഐടിക്കായുള്ള സ്ഥലം അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications