Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ചാടിയ ബലാത്സംഗവീരന്‍ സൈക്കോശങ്കര്‍ പിടിയില്‍

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളി ജയശങ്കര്‍ പോലീസിന്റെ പിടിയിലായി. സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നതായിരുന്നു ജയശങ്കറിന്റെ രീതി. ഇതുകൊണ്ട് തന്നെ സൈക്കോ ശങ്കര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

ജയില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള ഫിഷര്‍മെന്‍ കോളനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 2013 സെപ്റ്റംബര്‍ 1നാണ് ഇയാള്‍ ജയില്‍ ചാടിയത്.

Psycho Shankar

ജയശങ്കറിന്റെ ജയില്‍ ചാട്ടം കര്‍ണാടകത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കള്ളത്താക്കോലിട്ട് തടവറ തുറന്ന് പോലീസ് വേഷത്തിലാണ് ജയശങ്കര്‍ രക്ഷപ്പെട്ടത്. 30 അടി ഉയരമുള്ള ജയില്‍ മതില്‍ ഇയാള്‍ എങ്ങനെ ഒറ്റക്ക് ചാടിക്കടന്നു എന്നതും സംശയം ജനിപ്പിച്ചിരുന്നു. ജയിലിന് ഉള്ളില്‍ നിന്ന് സഹായം ലഭിക്കാതെ ഇത് സാധ്യമാകില്ലെന്ന് തന്നെയാണ് ഇപ്പോഴും അധികൃതരുടെ വിശ്വാസം.

ജയിലിനുള്ളിലെ 15 അടി ഉയരമുള്ള വാതില്‍ ഒരു വാതിലിന്റെ ഗ്രില്‍ ഉപയോഗിച്ചാണ് ചാടിക്കടന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 30 അടിയുള്ള പ്രധാന മതില്‍ ചാടിക്കടക്കാന്‍ വലയ മുളവടിയും തുണിയും ആണ് ഉപയോഗിച്ചതെന്നും പറയുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. ജയശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായാണ് പോലീസ് പറുന്നത്. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്യുനമെന്നും പോലീസ് അറിയിച്ചു.

ജയശങ്കര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തുടര്‍ച്ചയായി പരിശോധിച്ചപ്പോഴാണ് പോലീസിന് വിവരം ലഭിച്ചത്. ഒരു നമ്പറിലേക്ക് പുതിയ നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ ലന്നുതുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട് പോലീസ് അന്വേഷണം ആ വഴിക്കായി. പിന്നീട് ഇയാളെ ഉപയോഗിച്ച് ജയശങ്കറിനെ വലയിലാക്കുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ബൈക്ക് ആവശ്യപ്പെട്ടാണ് ജയശങ്കര്‍ ഇയാളെ ബന്ധപ്പെട്ടത്.

തമിഴനാട്ടിലും കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലുമായി 24 കേസുകളാണ് ജയശങ്കറിനെതിരെ ഉള്ളത്. ബലാത്സംഗം കേസുകളിലും കൊലപാതക കേസുകളിലും ആയി 27 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ ജയില്‍ ചാടിയത്. 2011 ല്‍ ആണ് ജയശങ്കര്‍ കര്‍ണാടക പോലീസിന്റെ പിടിയിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+