ഭര്‍ത്താവ് ഫോണ്‍പിടിച്ച് വാങ്ങി;യുവതി ജീവനൊടുക്കി

ഭര്‍ത്താവായ കമലിനൊപ്പം ഘട്കപാദയിലെ വീട്ടിലാണ് യുവതിയുടെ താമസം. മഹാത്മ ഫൂലേ പൊലീസാണ് കേസന്വേഷിയ്ക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച രാത്രി യുവതി സുഹൃത്തിനോട് ഫോണില്‍ സംസാരിയ്ക്കുന്നത് ഭര്‍ത്താവ് കേട്ടു. ആരോടാണ് സംസാരിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ സ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് യുവതിയുടെ കൈയ്യില്‍ നിന്ന് ഫോണ്‍ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങുകയായിരുന്നു കമല്‍. അതിന് ശേഷം യുവതി രാത്രി സമയത്ത് സുഹൃത്തുക്കളോട് സംസാരിയ്ക്കുന്ന വിവരം അവരുടെ മാതാപിതാക്കളെ അറിയിച്ചു
ഈ സംഭവത്തെച്ചൊല്ലി ദന്പതിമാര്‍ രാത്രി ഏറെ നേരം വഴക്കിട്ടു. ഒടുവില്‍ ഇവര്‍ ഉറങ്ങാന്‍ മുറിയിലേയ്ക്ക് പോയി. രാവിലെ കമല്‍ ഉണര്‍ന്ന് നോക്കുമ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഭാര്യയെകാണുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിയ്ക്കുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications