മലപ്പുറത്ത് വീണ്ടും വാഹനാപകടം ഒരാള്‍ മരിച്ചു

കാവൂര്‍ സ്വദേശി റഫീഖാണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അരീക്കോടിന് സമീപം ചേങ്ങരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടം ഉണ്ടായത് എങ്ങനെയാണെന്ന് കാര്യം വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കികൊണ്ട് പെരിന്തല്‍മണ്ണയില്‍ പതിമൂന്ന് ജീവന്‍ പൊലിഞ്ഞത്. അമിത വേഗത്തില്‍ ഇറക്കം ഇറങ്ങുന്നതിനിടെ മുന്‍വശത്തെ ടയറ് പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത് മരത്തില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥിനികളക്കം പതിമൂന്ന് പേര്‍ മരിച്ചു. ആഗസ്ത് 30ന് താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് എട്ട് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications