• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലപ്പുറത്ത് വീണ്ടും വാഹനാപകടം ഒരാള്‍ മരിച്ചു

  • By Aswathi

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബസ് മറിഞ്ഞ് പതിമൂന്ന് പേര്‍ മിരിച്ച നടുക്കം മാറും മുമ്പേ മലപ്പുറത്ത് വീണ്ടും വാഹനാപകടം. അരീക്കോട്- മഞ്ചേരി റോഡില്‍ ബസും പിക് അപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാവൂര്‍ സ്വദേശി റഫീഖാണ് മരിച്ചത്. പരിക്കേറ്റവരെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അരീക്കോടിന് സമീപം ചേങ്ങരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടം ഉണ്ടായത് എങ്ങനെയാണെന്ന് കാര്യം വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കികൊണ്ട് പെരിന്തല്‍മണ്ണയില്‍ പതിമൂന്ന് ജീവന്‍ പൊലിഞ്ഞത്. അമിത വേഗത്തില്‍ ഇറക്കം ഇറങ്ങുന്നതിനിടെ മുന്‍വശത്തെ ടയറ് പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത് മരത്തില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥിനികളക്കം പതിമൂന്ന് പേര്‍ മരിച്ചു. ആഗസ്ത് 30ന് താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് എട്ട് പേര്‍ മരിച്ചിരുന്നു.

English summary
Another bus accident was reported in Malappuram on Saturday when a mini bus and a lorry collided at Cherengara killing one,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more