ബിജുവിനും രഹസ്യങ്ങളുണ്ട്, എഴുതി നല്‍കണമെന്ന് കോടതി

രാവിലെ പതിനൊന്ന് മണിയോടെ പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് കോടതി മുമ്പാകെ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് ബിജു പറഞ്ഞത്. തുടര്‍ന്ന് അഭിഭാഷകന്റെ മേല്‍നോട്ടത്തിലല്ലാതെ തന്നെ കോടതി അതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. പരാതി എഴുതി നല്‍കിയതിന് ശേഷമായിരിക്കും ബിജുവിന്റെ കസ്റ്റഡിയെ കുറിച്ച് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തീരുമാനിക്കുക.
മുന്‍മന്ത്രി കെബി ഗണേഷ് കുമാറും ജോപ്പനുമാണ് തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന കത്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. കത്തില്‍ ശാലു മേനോന്‍ തികച്ചും നിരപരാധിയാണെന്നും അവരുടെ നിരപരാധിത്വം ജനങ്ങള്‍ വിശ്വസിക്കണമെന്നും അപേക്ഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്താക്കുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications