ആര് കൈവിട്ടാലും ശാലു എന്നെ കൈവിടില്ല; ബിജു
പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസില്‍ ശാലു മേനോന്‍ നിരപരാധിയാണെന്ന് ബിജു രാധാകൃഷ്ണന്‍. തന്നെ സ്‌നേഹിച്ചതിന്റെ കുറ്റത്തിനാണ് ശാലു ഇത്രയും അനുഭവിച്ചതെന്ന് ബിജു മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയ കത്തില്‍ പറയുന്നു.
എന്റെ ഭാര്യ രശ്മിക്കു ശേഷം എന്നെ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരാളില്ല. ആരൊക്കെ എന്നെ കൈവിട്ടാലും ശാലു എന്നെ കൈവിടില്ല. ശാലുവിന്റെ അമ്മയില്‍ നിന്ന് 20 ലക്ഷം വാങ്ങിയത് സത്യമാണ്. പക്ഷെ, എന്റെ ബിസ്‌നസിനെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ അവര്‍ക്കൊന്നും അറിയില്ല. ശാലു നിരപരാധിയാണെന്നും ദയവുചെയ്ത് എല്ലാവരും അവളുടെ നിരപരാധിത്വം മനസ്സിലാക്കണമെന്നും ബിജു കത്തില്‍ പറയുന്നു.

കോയിപ്രം സ്വദേശിയില്‍ നിന്ന് 65,000 രൂപ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ് ബിജു കത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. രശ്മിയുടെ മരണത്തില്‍ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നത് മുന്‍മന്ത്രി കെബി ഗണേഷ് കുമാറും ജോപ്പനുമാണെന്ന് കത്തില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications