കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്ടര്‍ തലയിലിടിച്ച് യുവാവ് മരിച്ചു

  • By Meera Balan
Google Oneindia Malayalam News

Statue
ന്യൂയോര്‍ക്ക്: റിമോട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ പറത്തുന്നതിനിടയില്‍ 19 കാരന്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിപാര്‍ക്കില്‍ ആണ് സംഭവം. റോമന്‍ പിറോസെക് ജൂനിയര്‍ (19) ആണ് മരിച്ചത്. ബ്രൂക്ക്‌ലിനില്‍ ഉച്ചയോടെയാണ് യുവാവ് ഹെലികോപ്ടര്‍ പറത്തിയത്.

ഹെലികോപ്ടറിന്റെ ബ്‌ളേഡ് തലയില്‍ കൊണ്ടാണ് യുവാവ് മരിയ്ക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കാന്‍ കഴുയുന്ന ഹെലികോപ്റ്റര്‍ മാതൃക ഉപയോഗിയ്ക്കവെയാണ് യുവാവിന് മരണം സംഭവിച്ചത്. ടി റെക്‌സ് 700 എന്‍ ഡിഎഫ്‌സി എന്ന ഇനം ഹെലികോപ്റ്ററാണ് യുവാവ് പറത്തിയത്. ഒരു മണിയ്ക്കൂറില്‍ 60 മൈല്‍ ദൂരം യാത്ര ചെയ്യാന്‍ ഈ ഹോലികോപ്റ്ററുകള്‍ക്ക് കഴിയും.

പിറോസെക്കിന്റെ പിതാല് സീവ്യൂ റോട്ടറി വിംഗ്‌സ് ഹെലികോപ്ടര്‍ കഌബ്ബിന്റെ വൈസ് പ്രസിഡന്റാണ്. കാള്‍വെര്‍ട്ട് പാര്‍ക്കില്‍ നിശ്ചിതിത ദൂരം ഹെലികോപ്റ്റര്‍ പറത്തി പരിശീലനം നേടുന്നതിനിടെയാണ് പിറോസെക്കിന് അപകടം ഉണ്ടാകുന്നത്. സംഭവത്തില്‍ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നും അപകടമരണം തന്നെയാണെന്നും പൊലീസ് പറഞ്ഞു.

English summary
A teenager operating a remote control helicopter in a New York City park has been struck in the head by it and killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X