24കാരിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

നീലകണ്ഠ വില്ലേജിലെ ഇയാളുടെ ആശ്രമം റെയ്ഡ് ചെയ്തായിരുന്നു സെപ്തംബര്‍ മൂന്നിന് പോലീസ് മഹേന്ദ്രഗിരിയെ കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തിന് ഇരയായ യുവതിയെയും പോലീസ് ഇവിടെ നിന്ന് മോചിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ആശ്രമത്തില്‍ തന്നെ താമസിപ്പിച്ച് 24 കാരിയെ സന്യാസിക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ വര്‍ഷം മെയ് മൂന്നിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കുകയായിരുന്നു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവിന്റെ സഹായത്തോടെ സപ്തഗിരി തന്നെ പീഡിപ്പിച്ചുവരികയായിരുന്നു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പോലീസ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് മറ്റൊരു ആള്‍ദൈവം കൂടി പീഡനക്കേസില്‍ അകത്താകുന്നത്. ഭക്തി മൂത്ത് അടുത്തെത്തുന്ന ആളുകളും അല്ലെങ്കില്‍ ഭക്തരുടെ ബന്ധുക്കളുമാണ് ഇത്തരത്തില്‍ കപട സന്യാസികളുടെ ഇരകളാകുന്നത്. ഭയം കാരണം ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ അധികമാരും മുന്നോട്ടുവരാറുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications