ഭാര്യയുടെ അവിഹിതബന്ധം; ആള്‍ദൈവത്തിനെതിരെ പരാതി

2012 ലാണ് സജ്ഞയ് മായയെ വിവാഹം കഴിയ്ക്കുന്നത്. ശിവ്‌നാഥുമായി പ്രണയത്തിലാണെന്ന് ഭാര്യ മായ തന്നോട് പറഞ്ഞതായി സജ്ഞയ് പറയുന്നു. ഭാര്യയ്ക്ക ആള്‍ദൈവവുമായുള്ള അടുപ്പം ഇവരുടെ ദാമ്പത്യത്തില്‍ നിരന്തരം കലഹങ്ങള്‍ ഉണ്ടാക്കി. മായയും ശിവ്‌നാഥും 2011 ല്‍ രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ തന്നെ വിവാഹം കഴിച്ചതെന്നും പരാതിക്കാരനായ യുവാവ് പൊലീസിനോട് പറഞ്ഞു.
തന്നെ വിട്ട് പോകാനും ഇല്ലെങ്കില്‍ കള്ളക്കസുകള്‍ നല്‍കി ജയിലാക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും സജ്ഞയ് പറയുന്നു. ഇവരുടെ കുംടുംബങ്ങള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് യുവാവ് പറഞ്ഞു. ഇതിനിടയില്‍ താന്‍ ഗര്‍ഭിണിയാണെന്ന് മായ സജ്ഞയോട് പറഞ്ഞു.
എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആള്‍ദൈവത്തിന്റെ കുട്ടിയാണ് ഗര്‍ഭത്തിലുള്ളതെന്ന് യുവതി വീട്ടുകാരോടും ഭര്‍ത്താവിനോടും പറഞ്ഞു. തുടര്‍ന്ന് ഗര്‍ഭച്ഛിത്രം നടത്തുകയുമായിരുന്നു യുവതി. ആള്‍ദൈവവും ഭാര്യും തന്റെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതായി യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കി












Click it and Unblock the Notifications