11കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

സംഗീത അധ്യാപകന്റെ പെരുമാറ്റ ദൂഷ്യം സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഭില്‍വാരയിലെ സോഫിയ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചത്. ഭാന്‍വര്‍ലാല്‍ ദമാനി എന്ന അധ്യാപകനെതിരെയാണ് കുട്ടികള്‍ പരാതി നല്‍കിയത്. 50 പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളാണ് അധ്യാപകന്റെ പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ സുഭാഷ് നഗര്‍ പൊലീസില്‍ അധ്യാപകനെതിരെ പരാതി നല്‍കുകയും അയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആല്‍വര്‍ ജില്ലയിലെ ചോപ്‌സാനിയില്‍ സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ച രാത്രിയാണ് 11 വയസ്സുകാരി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. വെള്ളിയാഴ്ച രാത്രി അടുത്തുള്ള കടയില്‍ നിന്നും പലചരക്ക് സാധനങ്ങള്‍ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീടിന് സമീപത്ത് എത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള കാട്ടിനല്‍ കൊണ്ട് പോയി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവാക്കള്‍ മുങ്ങി.
അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തി പെണ്‍കുട്ടി ബലാത്സംഗ വിവരം വീട്ടുകാരോട് പറഞ്ഞു. ശനിയാഴ്ച രാവിലെ ഇവര്‍ പൊലീസിനെ സമീപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications