കരണ്‍ജോഹറിന് രവി പൂജാരിയുടെ ഭീഷണി സന്ദേശം?
മുംബൈ: കുപ്രസിദ്ധ അധോലോക ഗുണ്ടാത്തലവന്‍ രവി പൂജാരി പണം ആവശ്യപ്പെട്ട് കൊണ്ട് ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിര്‍മ്മാതവുമായ കരണ്‍ ജോഹറിന് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി റിപ്പോര്‍ട്ട്. പൊലീസാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ രവി പൂജാരി കരണ്‍ ജോഹിനോട് ആവശ്യപ്പെട്ട പണം എത്രയാണെന്നതിനെപ്പറ്റി പൊലീസ് കൃത്യമായ വിവരം പറഞ്ഞിട്ടില്ല. ടെക്സ്റ്റ് മെജേജ് ആയിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചെതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രവി പൂജാരി അന്താരാഷ്ട്ര ടെലിഫോണ്‍ നന്പറിലൂടെ കരണ്‍ ജോഹറിന് സന്ദേശം അയച്ചത്. പൊലീസിന് കണ്ട് പിടിയ്ക്കാന്‍ കഴിയാത്ത തരത്തില്‍ ഇന്റര്‍നെറ്റ് ടെലിഫോണിംഗിലൂടെയാണ് പൂജാരി ഭീഷണിപ്പെടുത്തുന്നത്. ഇയാള്‍ രാജ്യത്തിന് പുറത്ത് ഒളിവില്‍ കഴിയുകയാണ്.
സംഭവത്തെത്തുടര്‍ന്ന് കരണ്‍ ജോഹറിന്റെ സബര്‍ബന്‍ ഖറിലെ വസതിയില്‍ സുരക്ഷ ഏര്‍പ്പെടുത്തി. അടുത്തകാലത്ത് ബോളിവുഡിലെ ശ്രദ്ധേയനായ നിര്‍മ്മാതാവ് ബോണി കപൂറിനും ഇത്തരത്തില്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഭീഷണി ഫോണ്‍കോള്‍ വന്നിരുന്നു. പൂജാരിയുടെ സംഘത്തില്‍പെട്ടവര്‍ തന്നെയായിരിയ്ക്കും ഈ കോളിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടെന്ന് സ്ഥിരീകരിയ്ക്കാത്ത വിവരങ്ങള്‍ ഉണ്ട്.













Click it and Unblock the Notifications