കല്‍ക്കരി;ചോദ്യം ചെയ്യലിന് പ്രധാനമന്ത്രി തയ്യാര്‍
ദില്ലി: കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട് അഴിമതിക്കേസില്‍ സിബിഐയ്ക്ക് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹം ഹാജരാകുമെന്നും ചോദ്യം ചെയ്യലിനെ നേരിടുമെന്നും പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കമല്‍നാഥ്. ഒരു സ്വാകാര്യ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കമല്‍ നാഥ് ഇക്കാര്യം പറഞ്ഞത്. കല്‍ക്കരി കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടാല്‍ അതില്‍ തെറ്റില്ലെന്നും പ്രധാനമന്ത്രിയും നിയമത്തിലന്റെ പരിധിയില്‍ വരുന്ന ആളാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും കമല്‍ നാഥ് പറഞ്ഞു.

കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ സൂപ്രണ്ട് കെ ആര് ചൗരസ്യ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ഒരു മാസത്തിന് മുന്‍പ് തന്നെ സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് സിബിഐ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടതിന് അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണവും തേടിയിട്ടുണ്ട്.
കല്‍ക്കരിപ്പാട വിതരണത്തിലെ അഴിമതികേസുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ണായക ഫയലുകള്‍ കാണാതായ സംഭവം പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഒച്ചപ്പാടിന് കാരണായി. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണവും നല്‍കിയിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications