കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി;ചോദ്യം ചെയ്യലിന് പ്രധാനമന്ത്രി തയ്യാര്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കല്‍ക്കരിപ്പാട വിതരണവുമായി ബന്ധപ്പെട് അഴിമതിക്കേസില്‍ സിബിഐയ്ക്ക് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹം ഹാജരാകുമെന്നും ചോദ്യം ചെയ്യലിനെ നേരിടുമെന്നും പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കമല്‍നാഥ്. ഒരു സ്വാകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ നാഥ് ഇക്കാര്യം പറഞ്ഞത്. കല്‍ക്കരി കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടാല്‍ അതില്‍ തെറ്റില്ലെന്നും പ്രധാനമന്ത്രിയും നിയമത്തിലന്റെ പരിധിയില്‍ വരുന്ന ആളാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും കമല്‍ നാഥ് പറഞ്ഞു.

Kamal Nath

കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ സൂപ്രണ്ട് കെ ആര്‍ ചൗരസ്യ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ഒരു മാസത്തിന് മുന്‍പ് തന്നെ സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് സിബിഐ ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചോദ്യം ചെയ്യപ്പെടേണ്ടവരുടെ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടതിന് അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണവും തേടിയിട്ടുണ്ട്.

കല്‍ക്കരിപ്പാട വിതരണത്തിലെ അഴിമതികേസുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ണായക ഫയലുകള്‍ കാണാതായ സംഭവം പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ ഒച്ചപ്പാടിന് കാരണായി. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണവും നല്‍കിയിരുന്നു.

English summary
Parliamentary affairs minister Kamal Nath on Saturday said PM Manmohan Singh is ready to face the CBI if necessary in the coal scam. In an interview to a news channel, the minister said the PM will present himself for questioning if the CBI summons him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X