9രൂപയ്ക്ക് ഒരു കിലോ ഉള്ളി വീട്ടിലെത്തും!
ദില്ലി: വിശ്വാസം വരുന്നില്ല അല്ലേ. എങ്ങനെ വിശ്വസിക്കാനാണ്. 50 മുതല്‍ 60 രൂപ വരെയാണ് ഒരു കിലോ ഉള്ളിയുടെ മാര്‍ക്കറ്റ് വില. അപ്പോഴാണ് ഒരു കിലോ ഉള്ളി വെറും ഒന്‍പത് രൂപയ്ക്ക് ഹോം ഡെലിവറിയായി കിട്ടുന്നത്. പക്ഷേ സംഗതി സത്യമാണ്. തലസ്ഥാനത്തെ ഗ്രൂപ്പോണ്‍ ഇന്ത്യ എന്നൊരു വെബ്‌സൈറ്റാണ് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഒമ്പത് രൂപയ്ക്ക് ഉള്ളി വില്‍ക്കുന്നത്.
എന്നാല്‍ എല്ലാക്കാലത്തും 9 രൂപയ്ക്ക് ഉള്ളി കിട്ടുമെന്നൊന്നും കരുതരുത് കേട്ടോ. മാര്‍ക്കറ്റിംഗ് മത്സരത്തിന്റെ ഭാഗമായി ഒരാഴ്ച മാത്രമാണ് ഈ ഓഫര്‍ ഉള്ളത്. സെപ്തംബര്‍ 5 ന് ആരംഭിച്ച ഓഫര്‍ 12 ന് തീരും. ഓഫര്‍ തുടങ്ങി വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍ 3000 കിലോ ഉള്ളി വിറ്റഴിച്ചു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

രാജ്യത്ത് 78 നഗരങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാണത്രെ. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 ദിവസത്തിനകം ഉള്ളി വീട്ടിലെത്തും. ഒരാഴ്ച കൊണ്ട് 21000 കിലോ ഉള്ളി വിറ്റഴിക്കാനാണ് വെബ്‌സൈറ്റ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദില്ലിയിലുള്ള ഹോള്‍സെയില്‍ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ഗ്രൂപ്പോണിന്റെ ഉള്ളിവ്യാപാരം എന്നാണ് റിപ്പോര്‍ട്ട്.
ബ്ലൂ ഡാര്‍ട്ട് കൊറിയറിലാണ് ഉള്ളി ബുക്ക് ചെയ്തവര്‍ക്കുള്ള ഹോം ഡെലിവറി എത്തുക. ഉയര്‍ന്ന നിലവാരമുള്ള ഉള്ളി കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്കെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഗ്രൂപ്പോണ്‍ ഇന്ത്യയുടെ സി ഇ ഒ അങ്കൂര്‍ വാരികൂ പറഞ്ഞു. ഫഌപ്പ്കാര്‍ട്ടും ആമസോണും കൈവശം വെച്ചിരിക്കുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയാണ് ഗ്രൂപ്പോണിന്റെ ലക്ഷ്യം.












Click it and Unblock the Notifications