'മഹാഭാരത'ത്തിലെ ഭീമനും ആംആദ്മി പാര്‍ട്ടിയിലേക്ക് ?
ദില്ലി: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്ന് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. കാല്‍കജി, രോഹിണി, ദിയോളി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടി സ്ഥാനാര്‍ഥിമാരുടെ എണ്ണം 45 ല്‍ എത്തി. സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ചായാണ് പാര്‍ട്ടി മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിച്ചത്. നടന്‍ പ്രവീണ്‍ കുമാറും ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിയ്ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി സൂചന.

ബി ആര്‍ ചോപ്രയുടെ പ്രശസ്തമായ ടിവി സീരിയല്‍ മാഹാഭാരതത്തില്‍ ഭീമനെ അവതരിപ്പിച്ച് കൊണ്ടാണ് പ്രവീണ്‍ കുമാര്‍ ശ്രേദ്ധേയനാകുന്നത്. സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച ഇദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം.
കല്‍കജി നിയോജക മണ്ഡലത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഭാഗി സിംഗ് ആണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് വേണ്ടി മത്സരിയ്ക്കുന്നത്. പഞ്ചാബ് കാരനായ ഭാഗി സിംഗ് ജന്‍ ലോക്പാല്‍ ബില്‍ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്നു. രോഹിണിയില്‍ വിവരാവകാശ പ്രവര്‍ത്തകനായ ഒരാളാണ് മത്സരിയ്ക്കുന്നത്.
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയ 25 കാരനാണ് ദിയോളിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ പശ്ചാത്തലമോ ബാങ്ക് ബാലന്‍സോ നോക്കിയല്ല പാര്‍ട്ടി സ്ഥാാര്‍ത്ഥികളെ നിശ്ചയിക്കുന്നതെന്ന് പ്രമുഖനായ പാര്‍ട്ടി നേതാവ് പറഞ്ഞു.












Click it and Unblock the Notifications