സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങി

കൊച്ചിയില്‍ ചേര്‍ന്ന ബസ് ഉടമകളുടെ യോഗത്തിലായിരുന്നു തീരുമാനം. ബസ് ഉടമകളുടെ വിവിധ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
മലപ്പുറത്തെ ബസ് അപകടത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി മോട്ടര്‍ വാഹന വകുപ്പ് വേഗപ്പൂട്ട് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വേഗപ്പൂട്ട് പെട്ടെന്ന് ഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചു. വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ പെട്ടെന്ന് ഘടിപ്പിക്കണം എന്ന സര്‍ക്കാറിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു.
വേഗപ്പൂട്ട് ഘടിപ്പിച്ചാലും അത് പെട്ടെന്ന് കേട് വരുന്നു. ഇവയുടെ അറ്റകുറ്റപ്പണിക്ക് സംസ്ഥാനത്ത് നിലവില്‍ മതിയായ സംവിധാനം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച സമയപരിധി പ്രായോഗികമല്ലെന്നാണ് ബസ് ഉടമകളുടെ വാദം.
മല്ലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് അമിത വേഗം കൊണ്ട് ബസ് മറിയുകയും 14 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബസുകള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശമിറക്കിയത്. വേഗപ്പൂട്ട് ഇല്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ ഗതാഗത വകുപ്പ് തുടക്കം കുറിച്ചിരുന്നു.












Click it and Unblock the Notifications