Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന് കമ്മീഷന്‍ നല്‍കണമെന്ന് ബിജുപറഞ്ഞതായി പരാതി

oommen-chandy
കൊച്ചി: സോളാര്‍ കുരുക്ക് വീണ്ടും മുഖ്യന്റെ കഴുത്തില്‍ മുറുകുന്നു. ടീം സോളാറുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കമ്മീഷന്‍ നല്‍കണമെന്ന് ബിജുരാധാകൃഷ്ണന്‍ പറഞ്ഞതായി സോളാര്‍ കമ്പനിയാല്‍ കബളിപ്പിക്കപ്പെട്ട പികെ ബാബുവിന്റെ വെളിപ്പെടുത്തല്‍.

സോളാര്‍ ഇടപാടില്‍ 830 കോടി രൂപയുടെ 30 ശതമാനം മുഖ്യമന്ത്രിക്ക് നല്‍കണമെന്ന് ബിജു പറഞ്ഞിരുന്നതായി ഒരു ചാനല്‍ അഭിമുഖത്തിലാണ് ബാബു വെളിപ്പെടുത്തിയത്. 1.9 കോടി രൂപയാണ് ബാബുവില്‍ നിന്ന് ടീം സോളാര്‍ തട്ടിയത്.

മുഖ്യമന്ത്രി കമ്മീഷന്‍ തുക പലിശ കുറച്ച് സോളാര്‍ കമ്പനിക്ക് വായ്പയായി നല്‍കുമെന്നാണത്രെ ബിജു പറഞ്ഞത്. ഈ തുക അദ്ദേഹത്തിന് മത്തൂറ്റ് ബാങ്കിലിട്ടൂടെ എന്ന ചോദ്യത്തിന് അത്തരത്തില്‍ ഇടപാട് നടത്തുമ്പോള്‍ അത് പുറത്തറിയുമെന്ന് ബിജു പറഞ്ഞതായും ബാബു വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ കയ്യൊപ്പുള്ള കത്തും ഊര്‍ജ്ജമന്ത്രാലയത്തിന്റെ കത്തും ബിജു ബാബുവിനെ കാണിച്ചിരുന്നു. ലറ്റര്‍പാഡും ശരിയായ ഉപ്പുമാണ് തന്നെ കാണിച്ചതെന്നും, അപ്പോള്‍ ഇടപാട് വ്യാജമാണെന്ന സംശയത്തിന് പോലും ഇടവന്നിട്ടില്ലെന്നും ബാബു അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+