Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റ് ഏറ്റു പറഞ്ഞ് മുഖ്യന്‍ രാജിവയ്ക്കണം:വിഎസ്

oommen-chandy-vs-achuthananthan
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാന്‍ ഉമ്മന്‍ ചാണ്ടി ഒട്ടും വൈകരുതെന്ന് വിഎസ് ആവശ്യപ്പെട്ടു.

'മനുഷ്യാ നീ ലോകം മുഴുവന്‍ കീഴടക്കിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെന്ത് കാര്യ'മെന്ന് സുവിശേഷത്തില്‍ പറയുന്നത് മുഖ്യമന്ത്രി ഓര്‍ത്താല്‍ കൊള്ളമെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു. സോളാര്‍ ഇടപാടില്‍ അമേരിക്കന്‍ വ്യവസായിയില്‍ നിന്ന് ബിജു രാധാകൃഷ്ണന്‍ തട്ടിയ തുകയുടെ 30 ശതമാനം കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നല്‍കണം എന്ന ആരോപണം പ്രതിപക്ഷം ശരിവയ്ക്കുന്നതായി വിഎസ് പറഞ്ഞു.

സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ നിന്ന് സംസാരിച്ചത് സോളാര്‍ ഇടപാടില്‍ ലഭിക്കുന്ന പണത്തെ കുറിച്ചാമെന്ന് വിഎസ് ആരോപിച്ചു. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞതാണെന്നും മുഖ്യമന്ത്രിക്കും സോളാര്‍ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്നും വിഎസ് പറഞ്ഞു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് എത്ര രൂപ കിട്ടിയെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+