അമൃത്സര്‍: ഇന്ത്യയിലെത്തിയ ഡെന്മാര്‍ക്കുകാരിയായ ഗവേഷണ വിദ്യാര്‍ഥിനിയെ പീഡിപ്പിയ്ക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ശ്രമിച്ചതായി പരാതി. 25 കാരിയായ പെണ്‍കുട്ടി ഇന്ത്യയിലെ വിവിധ മതങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നതിനാണ് ഇന്ത്യയില്‍ എത്തിയത്. അമൃത്സര്‍ റെയില്‍വേസ്റ്റേഷന് പുറത്ത് വച്ചാണ് പെണ്‍കുട്ടിയെ ഒട്ടോറിക്ഷഡ്രൈവര്‍ ശല്യം ചെയ്യുകയും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറാന്‍ ശ്രമിയ്ക്കുകയും ചെയ്തത്. സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. അക്രമിയെ ഇടിച്ചിട്ട ശേഷം പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം മുങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് പിടികൂടി. ദീപക് കുമാര്‍ എന്നാണ് ഇയാളുടെ പേര്. ഇസ്ലാമാബാദ് പട്ടണത്തിലാണ് ഇയാളുടെ താമസം. നഗരത്തിലെത്തുന്ന വിദേശ വനിതകളെ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറയുന്നു.
ഗവേഷണം മതിയാക്കി വിദ്യാര്‍ഥിനി ഡെന്‍മാര്‍ക്കിലേയ്ക്ക് മടങ്ങിയെന്നാണ് വിവരം. കേസിന്റെ എഫ്ആആറിന്റെ പകര്‍പ്പ് ദില്ലിയിലുള്ള ഡെന്മാര്‍ക്ക് എംബസിയ്ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് വിലയിരുത്തുന്നത്.
A 25-year-old Danish student who had come to India to pursue a research project regarding different religions was molested and her clothes torn apart by an autorickshaw driver outside Amritsar railway station.