വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

നരേന്ദര്‍ പ്രതാപ് സിംഗ് എന്ന വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. എല്ലാ മുറികളും പരിശോധിക്കുന്നതിനിടെയാണ് പ്രതാപിന്റെ മുറി പതിവില്ലാതെ പൂട്ടിക്കിടക്കുന്നത് കണ്ടത് എന്നാണ് വാര്‍ഡന്‍ പറയുന്നത്. വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. പോലീസില്‍ വിവരമറിയിച്ച ശേഷം മുറി കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് പ്രതാപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. റൂമില്‍നിന്ന് ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെടുത്തിട്ടില്ല എന്ന് പോലീസ് പറഞ്ഞു. ആഗ്ര സ്വദേശിയായ നരേന്ദര്‍ പ്രതാപ് സിംഗ് ഒന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ഥിയാണ്. കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പോലീസ് പറഞ്ഞു.
ഒരു മാസം മുന്‍പാണ് നരേന്ദര്‍ പ്രതാപ് സിംഗ് കോളേജില്‍ ചേര്‍ന്നത്. ഇയാളുടെ കീശയില്‍ നിന്നും ഒരു മൊബൈല്‍ഫോണ്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ഇതില്‍ 28 മിസ്ഡ് കോളുകള്‍ ഉണ്ടായിരുന്നു. നരേന്ദര്‍ വളരെയധികം അസ്വസ്ഥനായിരുന്നു എന്ന് കൂട്ടുകാര്‍ പറഞ്ഞു. പ്രണയനൈരാശ്യമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്.












Click it and Unblock the Notifications