Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ചു

delhi
ദില്ലി: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച് യുവാവിന്റെ പകതീര്‍ക്കല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പേരുകേട്ട തലസ്ഥാന നഗരത്തിലെ ഏറ്റവും പുതിയ അക്രമത്തിന്റെ കഥയാണ് ഇത്.

പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച ശേഷം അമ്മയെ വീട്ടില്‍ കയറി ആക്രമിച്ചാണ് യുവാവ് പ്രണയം നിരസിക്കപ്പെട്ടതിന്റെ ദേഷ്യം തീര്‍ത്തത്. കിഴക്കന്‍ ദില്ലിയിലെ ജ്യോതി നഗറിലാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ആക്രമിക്കപ്പെട്ടത്.

ജ്യോതി നഗറിലെ 55 കാരനായ യോഗേഷ്, ഭാര്യ പൂനം എന്നിവെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

എന്നാല്‍ പെണ്‍കുട്ടി ഇത് സമ്മതിച്ചില്ല. പെണ്‍കുട്ടിയുടെ മറുപടി കേട്ട് രോഷാകുലനായ യുവാവ് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ വയറിലാണ് വെടിയേറ്റത്.

പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച ശേഷം വീടിനകത്ത് കയറി അമ്മയെയും ഇയാള്‍ മര്‍ദ്ദിച്ചു. വടി കൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ തല്ലിയത്. ഇവരുടെ പരാതിപ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+