കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ്; മുസാഫര്‍നഗര്‍ കലാപം മരണം 27

  • By Meera Balan
Google Oneindia Malayalam News

മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സാമുദായിക കലാപത്തില്‍ മരിച്ചവരുവടെ എണ്ണം 27 ആയി . സെപ്റ്റംബര്‍ ഒന്‍പത് ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണം 27 ല്‍ എത്തിയത്. ആഗസ്റ്റ് മാസത്തില്‍ ആണ് ഇവിടെ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. കലാപത്തില്‍ പരുക്കേറ്റവരുടെ എണ്ണം 40 കടന്നു. പരുക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ് അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Akhilesh Yadav

കലാപത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി എല്‍ ജോഷി കേന്ദ്രസര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം. സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിയ്ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇതിനിടയില്‍ സമാജ് വാദി പാര്‍ട്ടിനേതാവ് മുലായം സിങ് യാദവ്, മുഖ്യമന്ത്രി അഖിലേഷ് യാദവ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു.

പലയിടങ്ങളിലും സൈന്യം ഫ്ളാഗ് ഓഫ് മാര്‍ച്ച് നടത്തി. ആയിരക്കണക്കിന് പൊലീസലുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കലാപം അതിരൂക്ഷമായത്. കലാപബാധിത പ്രദേശങ്ങളിലൊന്നായ കുത്ബ ഗ്രാമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആഗസ്റ്റ് 27 ന് ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു. 38 കമ്പനി അര്‍ദ്ധസൈനികരെ വിന്യസിച്ചു. അക്രമങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 52 പേര്‍ ഇതിനോടകം അറസ്റ്റിലായി .

English summary
The spiral of violence triggered by killings last month spread to Muzaffarnagar's far flung rural areas on Sunday, killing 16 more people, taking the number of those consumed by the conflagration to 27. With more than 40 people injured, many critically, the toll could increase, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X