മോഷ്ടാവ് പോലീസ് സ്‌റ്റേഷനില്‍ മരിച്ചു

രാവിലെ മൂന്ന് മണിയോടെ ഇയാള്‍ ഷോലവാക്കത്തെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറി. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന തനികാചലം, ഇയാളുടെ ബന്ധുവായ കല, കുബേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിലെത്തിയ രവി നെഞ്ചുവേദനിക്കുന്നു എന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പോലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ചു എന്നാണ് കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഷോലവാക്കം പോലീസ് സ്‌റ്റേഷനിലെത്തി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു പോലീസുകാരെ ചോദ്യം ചെയ്തു. നാല് കോണ്‍സ്റ്റബിള്‍മാരാണ് രവിയെ സ്‌റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത്.
തനികാചലത്തെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications