Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോകോണ്‍ എംഡിയ്ക്കെതിരെ ലൈംഗികാരോപണം

ഔറംഗബാദ്: വീഡിയോ കോണ്‍ എംഡിയും ശിവസേന എംപിയുമായ രാജ് കുമാര്‍ ധൂത്തിനെതിരെ ആരപോണവുമായി സ്ത്രീ രംഗത്ത്. തന്നെ ശല്യം ചെയ്യുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയതുവെന്ന് ആരോപിച്ചാണ് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഔറംഗാബാദിലെ കോടതിയെ സമീപിച്ചത്. ഔറംഗാബാദിലെ വീട്ടിനുള്ളില്‍ വച്ച് രാജ്കുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീ കോടതിയില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് പലതവണ പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാതി സ്വീകരിയ്ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി പറഞ്ഞു.സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ചയാണ് സ്ത്രീ കോടതിയെ സമീപിച്ചത്.

Rajkumar Dhoot

സ്ത്രീയുടെ അപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ ധൂത്ത് നിഷേധിയ്ക്കുകയാണ്. സ്ത്രീ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് ഇപ്രകാരമാണ്. ആഗസ്റ്റ് മൂന്നിന് വീഡിയോകോണ്‍ മാനേജിംഗ് ഡയറക്ടറായ രാജ്കുമാര്‍ ധൂത്ത് അതിക്രമിച്ച് തന്റെ വീട്ടില്‍ കടക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്ന സ്ത്രീ പറയുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ധൂത്ത് ഇവരെ ഭീഷണിപ്പെടുത്തിയതായും പറഞ്ഞു.

സംഭവദിവസം വീട്ടില്‍ നിന്ന് പോകുന്നതിന് മുന്‍പ് ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചതായും സ്ത്രീ ആരോപിയ്ക്കുന്നു. മുകുന്ദ് വാദി പൊലീസില്‍ പിറ്റേദിവസം തന്നെ പരാതി നല്‍കാന്‍ എത്തിയെങ്കിലും പരാതി സ്വീകരിയ്ക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ കേസെടുക്കാന്‍ തങ്ങള്‍ വിസമ്മതിച്ചുവെന്ന സ്ത്രീയുടെ ആരോപണം സത്യ വിരുദ്ധമാണെന്ന് പൊലീസ്. സ്ത്രീയയുടെ പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോടതി. എന്നാല്‍ ഫണം തട്ടിയെടുക്കുന്നതിനാണ് സ്ത്രീ പരാതി നല്‍കിയിരിയ്ക്കുന്നതെന്നന്നും തന്റെ സ്ഥാപനത്തിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്ത്രീ ഇത്തരത്തില്‍ പരാതി ഉന്നയിച്ചുവെന്നും ധൂത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+