കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി തട്ടിപ്പ് : ഫിറോസിന് ജാമ്യം അനുവദിച്ചു

  • By Aswathi
Google Oneindia Malayalam News

a-firoz
കൊച്ചി: എഡിബി വായ്പ്പാ തട്ടിപ്പ് കേസില്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സര്‍ക്കാറിന്റെ ശക്താമായ എതിര്‍പ്പിനെ തള്ളിയാണ് കഴിഞ്ഞ 47 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത് കണക്കിലെടുത്ത് കോടതി ഫിറോസിന് ജാമ്യം അനുവദിച്ചത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ ഫിറോസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ഫിറോസിന് മറ്റ് തട്ടിപ്പുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും എഡിബി വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാമെന്നും ഫിറോസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ബിജു രാധാകൃഷ്ണനും സരിത എസ് നായര്‍ക്കുമൊപ്പം നിന്ന് 25 കോടിയുടെ എഡിബി വായ്പ്പാ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി സലീം കബീര്‍ എന്നയാളില്‍ നിന്ന് 40 ലക്ഷം തട്ടിയ കേസിനാണ് ഫിറോസിന് ജാമ്യം ലഭിച്ചത്. കേസില്‍ ഇടപെടരുതെന്നും മൂന്ന് മാസത്തേക്ക് തിരുവനന്തപുരം വിട്ട് പോകരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്എസ് സതീശ് ചന്ദ്രനാണ് കേസ് പരിഗണിച്ചത്.

English summary
The Kerala High Court granted bail to A Firoz, former director of PRD, arrested in a cheating case registered in connection with the solar scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X