അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

സമരത്തില്‍ നിന്ന് പിന്മാറുന്നവരുമായി മാത്രമെ ചര്‍ച്ച നടത്തു എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ടിഎന്‍ പ്രതാപ് എംഎല്‍എ, കേന്ദ്ര സഹമന്ത്രി കെവി തോമസ് എന്നിവരുമായി ബസ് ഉടമകള്‍ ചര്‍ച്ച നടത്തി. ഉച്ചയോടെ ബസ്സുകള്‍ സര്‍വീസ് നടത്തും.
ബസുകളില്‍ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയാണ് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചത്. എന്നാന്‍ സ്വകാര്യ ബസ് ഉടമകള്‍ സംയുക്ത യോഗത്തിലെടുത്ത തീരുമാനത്തില്‍ നിന്ന് ഒരു വിഭാഗം ബസ് ഉടമകള്‍ മാറി നില്‍ക്കുകയായിരുന്നു. വിനായക ചതുര്‍ഥി ദിനം പ്രമാണിച്ച് കാസര്‍കോട് ജില്ലയിലെ ബസുകള്‍ സമരത്തില്‍ പങ്കെടുത്തില്ല. സമരം സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications