പയ്യന്നൂരില്‍ മകനെ ഉമ്മ കുത്തിക്കൊന്നു

ബീഫാത്തിമുടെയും ഭര്‍ത്താവായ മുഹമ്മദിന്റെയും പേരിലുള്ള സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് താജുദ്ദീന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് താജുദ്ദീന്‍ സ്വന്തം വീട്ടില്‍ നിന്നും താമസം മാറ്റിയിരുന്നത്രെ. വീടിന് സമീപത്തായി ഷെഡ് കെട്ടാന്‍ വേണ്ടി സാധനങ്ങള്‍ എടുക്കാന്‍ വന്നപ്പോഴാണ് വീണ്ടും വാക്കേറ്റമുണ്ടായത്.
മകനെക്കൊണ്ട് നിങ്ങളാണ് ഇതെല്ലം ചെയ്യിക്കുന്നത് എന്ന് പറഞ്ഞ് കറിക്കത്തിയുമായി ഭര്‍ത്താവിനെ കുത്താനോടിയ ബീഫാത്തിമയെ തടയാനുള്ള ശ്രമത്തിനിടെയാണ് താജുദ്ദീന് കുത്തേറ്റത്. ഉമ്മയും മകനും തമ്മിലുള്ള പിടിവലിക്കിടെ മകന് കുത്തേല്‍ക്കുകയായിരുന്നു.
നെഞ്ചിന് താഴെയാണ് താജുദ്ദീന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ അയല്‍ക്കാര്‍ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കുഞ്ഞിമംഗലത്ത് കബറടക്കി.












Click it and Unblock the Notifications