കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദി ചികിത്സയ്‌ക്കെത്തിയ യുവതിയെപീഡിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

crime
കാഞ്ഞങ്ങാട്: മന്ത്രവാദിയാണെന്ന വ്യാജേന മുപ്പതുകാരിയെ പീഡിപ്പിച്ചയാള്‍ പോലീസ് പിടിയില്‍. അറുപത്തിരണ്ടുകാരനായ ആവിക്കരയില്‍ മൊയ്തീന്‍ എന്ന മുഹമ്മദാണ് അറസ്റ്റിലായത്. പീഡിപ്പിക്കപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ഭര്‍ത്താവുമായി വഴക്കിടുന്നതിന് കാരണം മാനസികമായ അകല്‍ച്ചയാണെന്ന തോന്നലിനെ തുടര്‍ന്ന് ഒരു പരിചയക്കാരന്‍ പറഞ്ഞതനുസരിച്ച് മന്ത്രവാദിയായ മൊയിതീന്റെ അടുത്ത് പ്രശ്‌ന പരിഹാരത്തിനെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. ഭര്‍ത്താവിനെ പുറത്തു നിര്‍ത്തി പൂജാ കര്‍മ്മങ്ങള്‍ക്കെന്ന് വിശ്വസിപ്പിച്ച് മൊയിതീന്‍ യുവതിയെ അടച്ചിട്ട മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് മയക്കി കിടത്തി പീഡിപ്പിച്ചെന്നാണ് പരാതി. 10,000 രൂപ ഫീസായും ഇയാള്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തു.

വയനാട് സ്വദേശിയായ മൊയിതീന്‍ വര്‍ഷങ്ങള്‍ക്കുമ്പാണ് കാഞ്ഞങ്ങാട് സ്ഥിരതാമസമാക്കിയത്. പല സ്ഥലങ്ങളില്‍ നിന്നായി അഞ്ച് സ്ത്രീകളെ ഇയാള്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മന്ത്രവാദി ചികിത്സയ്ക്കായി മുമ്പും പല സ്ത്രീകളും മൊയിതീനെ സമീപിച്ചിട്ടുണ്ടെന്നും സമാനമായ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പക്ഷേ ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല.

ഹൊസ്ദുര്‍ഗ് സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

English summary
Rape, Arrest, Tantrik, Woman, Police, Kasaragod.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X