കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ പിഞ്ച് കുഞ്ഞുങ്ങളെ പട്ടിണിയ്ക്കിട്ട് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: പെണ്‍മക്കളെ പട്ടിണയിയ്ക്കിട്ട് കൊന്ന ചൈനീസ് യുവതി വിചാരണ നേരിടുന്നു. ലി യാന്‍ (22) എന്ന യുവതിയാണ് കോടതിയില്‍ വിചാരണ നേരിടുന്നത്. മയക്കുമരുന്നിന് അടിമയായ യുവതി രണ്ടും ഒന്നും വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട ശേഷം വീട് ഉപേക്ഷിച്ച് പോവുകയായിരുന്നു. ഏപ്രില്‍ മാസത്തിലാണ് ലി കുട്ടികളെ ഉപേക്ഷിച്ച് പോയത്. ജൂണ്‍ മാസത്തില്‍ മരിച്ച നിലയില്‍ കുട്ടികളെ വീടനകത്ത് കണ്ടെത്തുകയായിരുന്നു.ബോധപൂര്‍വ്വമായ നരഹത്യയ്ക്കാണ് യുവതിയ്ക്കെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ചായാണ് യുവതിയുടെ വിചാരണ ആരംഭിച്ചത് .

China

നാന്‍ജിംഗിലെ ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍സ് കോടതിയിലാണ് യുവതിയുടെ വിചാരണ നടക്കുന്നത്. വിചാരണ നേരിടുന്ന യുവതി മൂന്ന് മാസം ഗര്‍ഭിണിയാണ്. ജിയാംഗ്നിംഗിലെ വീട്ടിലാണ് ജൂണ്‍ 21 ന് മരിച്ച നിലയില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഏപ്രിലില്‍ വീടിന്റെ വാതിലുകളും ജനാലയും പൂട്ടി കുട്ടികളെ തനിച്ചാക്കി യുവതി പോയി.

കുട്ടികളുടെ മൃതദേഹം പരിശധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് നിര്‍ജലീകരണവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് വ്യക്തമായത്. കുട്ടികള്‍ മരിയ്ക്കുന്നത് വരെ വീട് ഉപേക്ഷിച്ച് പോയ സ്ത്രീ മടങ്ങിയെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ മരിച്ച ദിവസം ജില്ലയിലെ ഒരു ഹാംബര്‍ഗര്‍ കടയില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 16മത്തം വയസ്സിലാണ് യുവതി മയക്കുമരുന്നിന് അടിമയാകുന്നത്. ഇവരുടെ ഭര്‍ത്താവിനെയും മയക്കുമരുന്നു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട്് വിട്ടയ്ക്കുകയും ചെയ്തു.

English summary
A 22-year-old drug addicted Chinese mother, who left her two daughters to die of starvation, was on Friday prosecuted for intentional homicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X