Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനും മിനിബസും കൂട്ടിയിടിച്ച് 9മരണം

ബുക്കാറെസ്റ്റ്: വടക്ക് കിഴക്കന്‍ റൊമാനിയയില്‍ മിനിബസും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. മിനിബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. ലെവല്‍ക്രോസ് മറികടക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചായണ് അപകടം ഉണ്ടാകുന്നത്.

ലെവല്‍ക്രോസ് സിഗ്നല്‍ അവഗണിച്ച് ബസ് മുന്നോട്ടെടുത്തതാണ് അപകടകാരണം. ട്രെയിന്‍ വരുന്നുണ്ടെന്ന മുന്നറിയിപ്പ് വകവയ്ക്കാതെ ബസ് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതും വളരെ വേഗത്തിലായിരുന്ന ട്രെയിന്‍ ബസിനെ ഇടിയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ കഴിയുന്നവരില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയും മൂന്ന് വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരം ഇല്ല. 2009 ല്‍ ലാസിയില്‍ സമാനമായ രീതിയില്‍ ഉണ്ടായ അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബസ് ഡ്രൈവറുടെ ആരോഗ്യനിലയെപ്പറ്റി യാതൊരുവിധ വിവരവും ലഭ്യമല്ല. ഡ്രൈവരുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയിലും ഇത്തരത്തിനല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളില്ലാത്ത ലെവല്‍ക്രോസുകളിലാണ് അപകടങ്ങള്‍ മിക്കപ്പോഴും സംഭവിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+