കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സര്‍ദാരി പടിയിറങ്ങി

  • By Meera Balan
Google Oneindia Malayalam News

Zardari
ഇസ്ലാമാബാദ്: അഞ്ച് വര്‍ഷത്തെ കാലവധി പൂര്‍ത്തിയാക്കി പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പടിയിറങ്ങി. പാകിസ്താന്റെ 66 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കി ഭരണം വിട്ടൊഴിയുന്നത്. ആസിഫ് അലിയുടെ പിന്മഗാമിയായി ജന്ത്യയില്‍ ജനിച്ച മാംനൂന്‍ ഹുസൈന്‍ ചുമതലയേല്‍ക്കും. സെപ്റ്റംബര്‍ ഒന്‍പത് തിങ്കളാഴ്ചായണ് പാകിസ്താന്റെ പുതിയ പ്രസിഡന്റെ ചുതലയേല്‍ക്കുക.

സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച അധികാരം വിട്ടൊഴിഞ്ഞ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയ്ക്ക യാത്ര അയപ്പിനോട് അനുബന്ധിച്ച് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. എന്നാല്‍ യാത്ര അയപ്പ് ചടങ്ങുകളില്‍ നിന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫും മൂന്ന് സൈനിക മേധാവികളും പങ്കെടുത്തില്ല.ഈ ആഴ്ച തന്നെ നടക്കുന്ന മറ്റൊരു യാത്ര അയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

58 കാരനും മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായിരുന്ന സര്‍ദാരി ഇനിയുള്ള കാലം പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
In a golden moment in Pakistan's chequered 66-year political history, President Asif Ali Zardari on Sunday stepped down and left the presidency after successfully completing his five-year term, paving the way for India-born Mamnoon Hussain to take over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X