കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടമാനഭംഗം; പ്രതികളെല്ലാം കുറ്റക്കാര്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദില്ലി കൂട്ടമാനഭംഗക്കേസിലെ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. ബലാത്സംഗം, കൊലപാതകം, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യുക, തെളിവ് നശിപ്പിക്കുക തുടങ്ങി പതിമൂന്ന് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. വിധി ബുധനാഴ്ച പ്രഖ്യാപിക്കും. സാകേതിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്. 130 ദിവസം ഇടവേളകളില്ലാതെ നടത്തിയ വിചാരണയ്‌ക്കൊടുവിലാണ് വിധി.

കേസില്‍ ആറ് പ്രതികളാണ് ആകെയുള്ളത്. അതില്‍, ഒന്നാം പ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ് വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ തീഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച പ്രായ പൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ ബോര്‍ഡ് ദുര്‍ഗുണ പാഠശാലവാസമാണ് വിധിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

delhi-gang-rape

ശേഷിക്കുന്ന മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ശര്‍മ എന്നിവരുടെ വിധിയാണ് ബുധനാഴ്ച്ചത്തേയ്ക്ക്‌
മാറ്റിവച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ 23കാരിയെ കൂട്ടമാഭംഗത്തിനിരയാക്കിയത്. കൂടുയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം 13 ദിവസം ജീവന് വേണ്ടി പൊരുതിയ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരണമടഞ്ഞു

English summary
Delhi rape verdict live: Four accused held guilty of all charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X