Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗര്‍ കലാപം വ്യാജ വീഡിയോ പ്രചരിയ്ക്കുന്നു

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. കലാപത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിയ്ക്കുന്നത് പൊലീസിന് കൂടുതല്‍ തലവേദനയുണ്ടാക്കുന്നു. ക്രമസമാധാന പരിപാലിയ്ക്കുന്നതിനായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തേയ്ക്ക് കൊണ്ട് വരികയും ചെയ്യുന്നുണ്ട്.

മീററ്റ് റേഞ്ച് ഐജി ബൃജ്ഭൂഷണ്‍ , സഹരണ്‍പൂര്‍ ഡിഐജി ഡിസി മിശ്ര എന്നിവരെ സ്ഥലം മാറ്റി പകരം ഭാവേഷ് സിംഗ് , അശോക് മുത എന്നിവരെ നിയോഗിച്ചു. കലാപത്തെത്തുടര്‍ന്ന് 90 പേരെ അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കളെ അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടം ആക്രമിയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്. ഈ വീഡിയോ വിശ്വസിയ്ക്കരുതെന്നും അഫ്ഗാനിസ്ഥാനിലോ , പാകിസ്താനിലോ മുന്‍പ് നടന്ന അക്രമത്തിന്റെ ദൃശ്യങ്ങളാണിതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പറഞ്ഞു. യൂട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്താണ് പ്രചരിപ്പിയ്ക്കുന്നത്.

മുസാഫര്‍ നഗറില്‍ കര്‍ഫ്യൂ

മുസാഫര്‍ നഗറില്‍ കര്‍ഫ്യൂ

മുസാഫര്‍നഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പട്രോളിംഗ് നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുന്നതാണ് ചിത്രത്തില്‍.

കലാപ ഭൂമിയിലൂടെ

കലാപ ഭൂമിയിലൂടെ

ആഗസ്റ്റ് 27 നാണ് ആദ്യ സംഘര്‍ഷം ഉണ്ടാകുന്നത്. കവാല്‍ ഗ്രാമത്തില്‍ സ്ത്രീയെ അപമാനിയ്ക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ കൊന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതാണ് 31 പേരുടെ മരണത്തിനിടയാക്കിയ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത കലാപത്തിലേയ്ക്ക് വഴിതെളിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സ്ഥലത്ത് പലയിടങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

 പട്രോളിംഗ് നടത്തുന്ന പൊലീസ്

പട്രോളിംഗ് നടത്തുന്ന പൊലീസ്

കര്‍ഫ്യൂ പ്രഖ്യാപിച്ച മുസാഫര്‍നഗറില്‍ പട്രോളിംഗ് നടത്തുന്ന പൊലീസുകാര്‍

സൈന്യം

സൈന്യം

സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. സ്ഥലത്ത് ആയിരം സൈനികരേയും 38 കമ്പനി അര്‍ദ്ധസൈനികരേയും വിന്യസിച്ചിട്ടുണ്ട്.

കര്‍ഫ്യൂ

കര്‍ഫ്യൂ

മുസാഫര്‍ നഗറില്‍ പട്രോളിംഗ് നടത്തുന്ന സൈന്യം

കലാപം

കലാപം

അക്രമാസക്തരായ ജനക്കൂട്ടം തെരുവില്‍ പ്രതിഷേധവുമായി. കലാപം പടരുന്ന സാഹചര്യത്തില്‍ കണ്ടാലുടന്‍ വെടി വയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. കൊല്ലപ്പെട്ടവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും പൊലീസുകാരനും ഉള്‍പ്പെടുന്നു.

കണ്ണേ മടങ്ങുക...

കണ്ണേ മടങ്ങുക...

കലാപത്തില്‍ പരുക്കേറ്റ് ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍. സെപ്റ്റംബര്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഈ കുട്ടികളെ. അക്രമത്തിന് ഇരയായവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+