Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന് പുതിയ വിശേഷണം, 'കുരുട്ടുബുദ്ധിയുടെ രാജാവ്'

Pinarayi Vijayan
തിരുവനന്തപുരം: കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷം പുതിയൊരു വിശേഷണം കൂടെ നല്‍കിയിരിക്കുകയാണ്. 'കുരുട്ടുബുദ്ധിയുടെ രാജാവ്'. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതാണ് ഈ സംഭാവന.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുരുട്ടുബന്ധിയുടെ രാജാവാണെന്നും ആനയറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനു പിന്നില്‍ ഈ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും പിണറായി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ പൊലീസുകാരുടെ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയപ്രസാദിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദച്ച എസ്‌ഐക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+