കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിവിലും ജയാനന്ദന് പണി മോഷണം തന്നെ

Google Oneindia Malayalam News

jayanandan
തൃശൂര്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ റിപ്പര്‍ ജയാനന്ദന്‍ കഷ്ടപ്പെട്ട് ജയില്‍ ചാടിയത് എല്‍ ഡി എഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനാണോ? ഒളിവില്‍ കഴിഞ്ഞ സമയത്ത് താന്‍ ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തിലും സാഹിത്യ അക്കാദമിയുടെ പരിപാടികളിലും പങ്കെടുത്തതായി പോലീസിനോട് പറഞ്ഞു.

ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് ജയാനന്ദന്‍ വേഷം മാറി കഴിഞ്ഞിരുന്നത്. ഒളിവില്‍ കഴിഞ്ഞ സമയത്തും താന്‍ മോഷണം നടത്തിയിരുന്നു എന്നും ജയാനന്ദന്‍ പോലീസിനോട് സമ്മതിച്ചു. കൊടകര ക്ഷേത്രത്തിലെ താഴികക്കുടങ്ങളും, ഒളിവില്‍ കഴിഞ്ഞ കാലത്ത് ഉപയോഗിച്ച സിം കാര്‍ഡുകളും മോഷണം നടത്തിയതായാണ് ജയാനന്ദന്‍ പോലീസിനോട് സമ്മതിച്ചത്.

നെല്ലായില്‍ നിന്നും തിങ്കളാഴ്ച വൈകിട്ടാണ് ജയാനന്ദനെ പോലീസ് പിടികൂടിയത്. പോലീസ് ജീപ്പിന് പിറകിലിരുന്ന സിവില്‍ ഓഫീസറാണ് ജയാനന്ദനെ കണ്ട് തിരിച്ചറിഞ്ഞത്. സൈക്കിളിന് കാറ്റടിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ജയാനന്ദനെ പോലീസ് പിടികൂടിയത്. ആദ്യം പേര് മാറ്റിപ്പറഞ്ഞ ജയാനന്ദന്‍ പോലീസ് ചോദ്യം ചെയ്ത് തുടങ്ങിയതോടെ സമ്മതിക്കുകയായിരുന്നു.

ഓച്ചിറ സ്വദേശിയായ പ്രകാശ് എന്ന പ്രതിക്കൊപ്പം ജൂണ്‍ പത്താം തീയതിയാണ് റിപ്പര്‍ ജയാനന്ദന്‍ എന്ന ജയാനന്ദന്‍ ജയില്‍ ചാടിയത്. പ്രകാശനെ രണ്ടുദിവസത്തിന് ശേഷം പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ജയാനന്ദന്‍ ജയില്‍ ചാടിയത്. തൃശ്ശൂര്‍ പള്ളിപ്പുറം സ്വദേശിയാണ് റിപ്പര്‍ എന്ന് വിളിപ്പേരുള്ള ജയാനന്ദന്‍. ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ 14 കൊലക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്.

English summary
Police arrested Notorious criminal Ripper Jayanandan from Nellai, Trissur. He has escaped from Poojappura central jail June 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X