കുഞ്ഞിന്റെജനനേന്ദ്രിയത്തില്‍ അമ്മ പേന കൊണ്ട്കുത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ മാതാവ് പിടിയില്‍. രാജി മേള്‍ എന്ന 23കാരിയാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കുഞ്ഞ് കരഞ്ഞപ്പോള്‍ ജനനേന്ദ്രിയത്തില്‍ പേന കുത്തിയിറക്കുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായതായി വാര്‍ത്തകള്‍ വന്നിരുന്നു.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 24നാണ് രാജിമോളുടെ മകള്‍ രേഷ്മയെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നാല് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവ് കണ്ടെത്തി. മുറിവിന്റെ കാരണം അമ്മയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പീഡനമേറ്റതായി സംശയിച്ച് ആശുപത്രി അധികൃതര്‍ പൊലീസിലറിയിക്കുകയായിരുന്നു.
രാജിമോളും പിറപ്പന്‍ കോട് സ്വദേശിയായ സജ്ജയനും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രാജി രണ്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ സജ്ജയന് ഇവരെ സ്വന്തം വീട്ടില്‍ കൊണ്ട് വിട്ട് കടന്നുകളയുകയായിരുന്നു. അന്നുമുതല്‍ യുവതി മാനസികാസ്വാസ്ഥ്യം അനുഭവിച്ചിരുന്നത്രെ. കുഞ്ഞിന് നാല് മാസം പ്രായമുള്ളപ്പോള്‍ കട്ടിലില്‍ നിന്ന് താഴെ വിണനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഡിസ്ചാര്‍ഞ്ചായതോടെ രാജിമോളെ പൊലീസ് കസ്റ്റഡിയിവലെടുത്തു. കുഞ്ഞിന്റെ സംരക്ഷണം തത്കാലം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കും


Click it and Unblock the Notifications