മലപ്പുറത്ത് നടന്ന സംസ്ഥാന സോഫ്റ്റ് ടെന്നീസ് കിരീടം എറണാകുളത്തിന്
മലപ്പുറം : തിരൂരങ്ങാടി പി എസ് എം ഓ കോളേജില്‍ വെച്ച് നടന്ന ആറാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം എറണാകുളം സ്വന്തമാക്കി. രണ്ടാം സ്ഥാനം കോഴിക്കോടും, മൂന്നാം സ്ഥാനം മലപ്പുറവും നേടി.വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ജില്ലയാണ് കിരീടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം മലപ്പുറവും മൂന്നാം സ്ഥാനം കോഴിക്കോട്, പാലക്കാട് ജില്ലകള്‍ പങ്കുവച്ചു. മികച്ച താരങ്ങളായി. പുരുഷ വിഭാഗത്തില്‍ മലപ്പുറത്തിന്റെ ശാമിലിനെയും വനിതാവിഭാഗത്തില്‍ തൃശ്ശൂറിന്റെ ആര്യയെയും തെരഞ്ഞെടുത്തു.
സമാപനചടങ്ങില്‍ പി എസ് എം ഓ കോളേജ് മാനേജറും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനുമായ
എം.കെ.ബാവ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ടെന്നിസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷെഫീഖ് അധ്യക്ഷതവഹിച്ചു. പ്രൊഫ. അനീസ് അഹമ്മദ്, പ്രൊഫ, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. ടെന്നിസ് അസോസിയേഷന്‍ മലപ്പുറം ജി ല്ലസെക്രട്ടറി ലെഫ്റ്റ്‌നന്റ് ഷുക്കൂര്‍ ഇല്ലത്ത് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഷിബു നല്ലാട്ട് നന്ദിയും പറഞ്ഞു. സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച താരങ്ങള്‍ ഈ മാസം അവസാനം നടക്കുന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തെ പ്രതിനിധീകരിക്കും.

തിരൂരങ്ങാടി പി എസ് എം ഓ കോളേജില്‍ വെച്ച് നടന്ന ആറാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗം കിരീടം നേടിയ എറണാകുളം ടീം.












Click it and Unblock the Notifications