Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 207 പേർക്ക് കൊവിഡ്: 188 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!! 13868 പേർ നിരീക്ഷണത്തിൽ!!

കണ്ണൂര്‍: സമൂഹ വ്യാപന സാധ്യത വർധിപ്പിച്ചു കൊണ്ട് കണ്ണൂർ ജില്ലയിൽ കൊവിഡ് പടരുന്നു. ജില്ലയില്‍ 207 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5828 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 134 പേരടക്കം 3758 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണമടഞ്ഞു. ബാക്കി 2028 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13868 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 383 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 320 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 78 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എ കെ ജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും നിരീക്ഷണത്തിലുണ്ട്.

corona654-

ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 478 പേരും വീടുകളില്‍ 12382 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 88503 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 87800 എണ്ണത്തിന്റെ ഫലം വന്നു. 703 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 134 പേര്‍ കൂടി രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3758 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 67 പേരും, എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് 27 പേരും, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്. സ്പോര്‍ട്സ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 10 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആറ് പേരും, കണ്ണൂര്‍ മിംസില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടി. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് രണ്ട് പേരും ആയുര്‍വേദ സി.എഫ്.എല്‍.ടി.സി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+