Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 33 പേർക്ക്‌ കൂടി കൊ വിഡ്: 17 പേർക്ക് സമ്പർക്കത്തിലുടെ രോഗബാധ

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ ആശങ്ക വർധിപ്പിച്ചുകൊണ്ട് പുതുതായി 33 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും ഡിഎസ്സിയിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് അബൂദാബിയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 58കാരി, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 13-ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന്‍, 25-ന് എത്തിയ പാനൂര്‍ സ്വദേശികളായ ഏഴ് വയസ്സുകാരന്‍, 15കാരന്‍, 39കാരി, 28-ന് എത്തിയ പാനൂര്‍ സ്വദേശി 35കാരി, 29-ന് എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 49കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശികളായ 22കാരി, 52കാരന്‍, ആഗസ്ത് 3-ന് എത്തിയ കുന്നോത്തുപറമ്പ സ്വദേശി 44കാരന്‍ എന്നിവർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 corona336-1

ആഗസ്ത് 2-ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ എത്തിയ കുന്നോത്തുപറമ്പ് സ്വദേശി 49കാരന്‍, ജൂലൈ 23-ന് പഞ്ചാബില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിയ അയ്യന്‍കുന്ന് സ്വദേശി 29കാരന്‍, ആഗസ്ത് 2-ന് കര്‍ണാടകയില്‍ നിന്നെത്തിയ അയ്യന്‍കുന്ന് സ്വദേശി 52കാരന്‍, 4-ന് ഗുണ്ടല്‍പേട്ടയില്‍ നിന്നെത്തിയ മാങ്ങാട്ടിടം സ്വദേശി 54കാരന്‍, ജൂലൈ 29-ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വഴി എ.ഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ ചെറുതാഴം സ്വദേശി 28കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍. മാട്ടൂല്‍ സ്വദേശികളായ 35കാരി, 68കാരന്‍, കൂത്തുപറമ്പ സ്വദേശി 11 വയസ്സുകാരന്‍, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, കോടിയേരി സ്വദേശി രണ്ടുവയസ്സുകാരി, താഴെചൊവ്വ സ്വദേശി 54കാരന്‍, പാനൂര്‍ സ്വദേശികളായ 54കാരായ രണ്ടുപേര്‍ എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരാണ്.

പരിയാരം സ്വദേശി 37കാരന്‍, മയ്യില്‍ സ്വദേശി 45കാരന്‍, പടിയൂര്‍ സ്വദേശി 56കാരന്‍, ചാലാട് സ്വദേശി 24കാരന്‍, പെരിങ്ങോം സ്വദേശി മൂന്നു വയസ്സുകാരന്‍, മാട്ടൂല്‍ സ്വദേശികളായ 26കാരന്‍, ആറു വയസ്സുകാരന്‍, പട്ടുവം സ്വദേശി 31കാരി, തളിപ്പറമ്പ സ്വദേശി 36കാരന്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കോഴിക്കോട് സ്വദേശിയായ (ഇപ്പോള്‍ കണ്ണൂരില്‍ താമസം) മിലിറ്ററി ആശുപത്രിയിലെ ഡോക്ടര്‍ 35കാരനാണ് ഡി.എസ്.സി ക്ലസ്റ്ററില്‍ നിന്ന് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1570 ആയി. ഇതില്‍ 1159 പേര്‍ രോഗമുക്തി നേടി.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9721 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 75 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 152 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 6 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 88 പേരും, ഹോം ഐസൊലേഷനില്‍ മൂന്നുപേരും, വീടുകളില്‍ 9333 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 34477 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 33272 എണ്ണത്തിന്റെ ഫലം വന്നു. 1205 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+